സി.ആർ.സി. കോ-ഓർഡിനേറ്റർ; അപേക്ഷിക്കാം

Share:

ആലപ്പുഴഃ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രോജക്‌ട് ഓഫീസിൻറെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻറെറുകളിൽ ഒഴിവുള്ള സി.ആർ.സി. കോ-ഓർഡിനേറ്റർ തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദം, അധ്യാപന യോഗ്യത (ബി.എഡ്./ഡി.എൽ.എഡ്./ടി.ടി.സി. അല്ലെങ്കിൽ തത്തുല്യയോഗ്യത), കെ.ടെറ്റ്. പൊതുവിദ്യാലയങ്ങളിലെ അധ്യാപനപരിചയം, വിദ്യാഭ്യാസ ഗവേഷണം എന്നിവ അഭിലഷണീയം.

പ്രായപരിധി: 45.

അവസാന തീയതി ഒക്ടോബർ 23 വൈകിട്ട് അഞ്ചു വരെ.

വിവരങ്ങൾക്ക്: ssaalappuzha.blogspot.com ഫോൺ: 0477 2239655

Share: