സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകൾ

Share:

പാലക്കാട് : നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2026-27 കാലയളവിലേക്ക് എച്ച്.എം.സി മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
റേഡിയോഗ്രാഫര്‍ (ഒഴിവ് – 1), ലാബ് ടെക്‌നീഷ്യന്‍ (ഒഴിവ് – 1), ഫാര്‍മസിസ്റ്റ് (ഒഴിവ് – 2), ഫിസിയോതെറാപ്പിസ്റ്റ് (ഒഴിവ് – 1), ഇ.സി.ജി ടെക്‌നീഷ്യന്‍ (ഒഴിവ് – 1), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒഴിവ് – 3), ഡ്രൈവര്‍ (ഒഴിവ് – 1), സെക്യൂരിറ്റി (ഒഴിവ് – 2), സെക്യൂരിറ്റി കം അറ്റന്‍ഡര്‍ (ഒഴിവ് – 1) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

റേഡിയോഗ്രാഫര്‍-ഡി.ആര്‍.ടി/ ഡി.ആര്‍.ആര്‍.ടി / ഡി.എം.ആര്‍.ടി യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ലാബ് ടെക്‌നീഷ്യന് എം.എല്‍.ടിയില്‍ ഡിപ്ലോമ / ബി.എസ്.സി, ഫാര്‍മസിസ്റ്റിന് ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം കോഴ്‌സുകളുമാണ് യോഗ്യത. കൂടാതെ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം.

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിയും ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഇ.സി.ജി & ഓഡിയോ മെട്രിക് ടെക്‌നോളജി കോഴ്‌സുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസും
പി.ജി.ഡി.സി.എ / ഡി.സി.എ / കെ.ജി.റ്റി.ഇ (ലോവര്‍ / ഹയര്‍ / സെക്രട്ടേറിയല്‍ പ്രാക്ടീസ്) യോഗ്യതയും വേണം.

ഡ്രൈവര്‍ -പത്താം ക്ലാസ് വിജയത്തോടൊപ്പം എച്ച്.എം.വി ലൈസന്‍സും ബാഡ്ജും നിര്‍ബന്ധമാണ്. ആംബുലന്‍സ് ഡ്രൈവിംഗില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സെക്യൂരിറ്റി, സെക്യൂരിറ്റി കം അറ്റന്‍ഡര്‍ തസ്തികകളിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.

ഡ്രൈവര്‍ ഒഴികെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ 40 വയസിന് താഴെയുള്ളവരാകണം. ബയോഡാറ്റ, വിലാസം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍ : 04923-242677.

Share: