സഖി വൺ സ്റ്റോപ്പ് സെൻററിൽ ഒഴിവുകൾ

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെൻററിലെ ഒഴിവുള്ള
സെൻറർ അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്),
സൈക്കോ സോഷ്യൽ കൗൺസിലർ (1 ഒഴിവ്),
കേസ് വർക്കർ (2 ഒഴിവ്),
സെക്യൂരിറ്റി ആൻഡ് നൈറ്റ് ഗാർഡ് (3 ഒഴിവ്),
മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് (1 ഒഴിവ്)
തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലായ് 7 ഉച്ചയ്ക് 2 ന് തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വച്ച് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും.
ബന്ധപ്പെട്ട യോഗ്യതയുള്ളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ്, ബയോഡേറ്റ, ആധാർ ഒറിജിനൽ, പകർപ്പ്’ എന്നിവ സഹിതം ഉച്ചക്ക് 1.30 ന് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: sjdwpotvpm@gmail.com ,
ഫോൺ : 0471 – 2344245.





