ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

തിരുഃ ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിൻറ നൻസ് ട്രേഡിൽ എസ്.സി.സി.സി, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്യിട്ടുള്ള 4 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 29 രാവിലെ 11ന് നടക്കും.
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം/ NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം/ NTC മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ടി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവിലെ 10.30 ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ – 0470 2622391






