അഡ്മിൻ ഒഴിവ്

Share:

തിരുഃ മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അഡ്മിൻ/ഫിനാൻസ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു.

സാമൂഹ്യ നീതി/ വനിതാ ശിശു വികസന വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉയർന്ന പ്രായപരിധി 60 വയസ്സ്.

പ്രതിമാസ വേതനം 25000 രൂപ.

ഫെബ്രുവരി 23 ന് രാവിലെ 10 മുതൽ 11 വരെ തിരുവനന്തപുരം തൈക്കാട് സി വി രാമൻ പിള്ള റോഡിലുള്ള സെന്റർ ഫോർ മാനേജ്മെന്റിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഇന്റർവ്യൂവിന് ഹാജരാക്കണം.

വിശദ വിവരങ്ങൾക്ക്: www.swd.kerala.gov.in

Tagsadmin
Share: