വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കോഴിക്കോട് : ജില്ലാ പഞ്ചായത്തിലെ വനിത വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാ സമിതി, ജി.ആര്‍.സി തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കരാറില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും.
സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന.
ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും.
ഫോണ്‍: 8943500766.





