ലോക്സഭാ സെക്രട്ടേറിയറ്റില്‍ 31 ട്രാന്‍സലേറ്റർ
പാര്‍ലമെന്റ് ഓഫ് ഇന്ത്യയുടെ ജോയിന്റ് റിക്രൂട്ട്മെന്റ് സെൽ മുഖാന്തിരമാണ് നിയമനം.
ഒഴിവുകള്‍: 31 (ജനറല്‍-9, ഒ.ബി.സി-12, എസ്.സി-5, എസ്. ടി-5)
യോഗ്യത: ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും ബിരുദതലത്തിൽ പഠിച്ച് ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം. ഹിന്ദി ഇംഗ്ലീഷ് ട്രാന്‍സലേഷനിൽ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാർ ഓഫീസുകളിൽ 2 വര്ഷമുന്പരിചയം.
പ്രായം: 27 വയസ്സ്.
അപേക്ഷയുടെ മാതൃകക്ക് www.loksabha.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ഓഗസ്റ്റ് 14