ലക്ചറര്മാര്, ഇന്‍സ്ട്രക്ടര്‍ : കരാര്‍ നിയമനം

ഇടുക്കി : നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗങ്ങളില്‍ ലക്ചറര്മാര്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 14 തിങ്കളാഴ്ച എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.
ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എന്‍ജിനിയറിംഗ് ബിരുദവും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദവുമാണ് അടിസ്ഥാന യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നു രാവിലെ 10-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ഫോണ്‍ 04868 -234082. ഇമെയില്‍-gptcnedumkandam.ac.in





