റിസർച്ച് അസിസ്റ്റൻറ്  , കോഓർഡിനേറ്റർ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ

Share:

ആയുർവേദ കോളേജിൽ റിസർച്ച് അസിസ്റ്റൻറ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ശല്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് മാർച്ച് ആറിന് രാവിലെ 11.30 ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഡാറ്റാ പ്രോസസിംഗിൽ പരിചയവുമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.

കോഓർഡിനേറ്റർ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയിൽ കോഓർഡിനേറ്റർ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാർച്ച് 12 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദാംശങ്ങൾ www.dc.kerala.gov.in ൽ ലഭിക്കും.

Share: