യുഡി ക്ലർക് : അന്യത്രസേവനം

തിരുഃ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ യുഡി ക്ലർക് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144 ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം അപേക്ഷ രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ജൂലായ് 25 വൈകുന്നേരം 5ന് മുമ്പായി ലഭിക്കണം.
കൂടതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in





