മെഡിക്കല്‍ ലൈബ്രറിയന്‍ ഒഴിവ്

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ‘മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍’ തസ്തികയിലെ ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.
പ്രതിമാസം പരമാവധി 20,385 രൂപ വരെയാണ് വേതനം.
യോഗ്യത- പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, ആറ് മാസത്തില്‍ കുറയാത്ത കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എം.ആര്.ടി കോഴ്സ്, അല്ലെങ്കില്‍ കെ.യു.എച്ച്.എസ് അംഗീകൃത മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍ കോഴ്സ്, അല്ലെങ്കില്‍ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10ന് ഗവ. മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0491-2951010.






