ട്രെയിനി ലൈബ്രറിയൻ താത്കാലിക നിയമനം

Share:

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രൻറിസ് ട്രയിനി ലൈബ്രറിയൻമാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ സ്റ്റൈപൻറ് : 6,000 രൂപ.

യോഗ്യത: എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്‌സിയും . തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി: 18നും 36നും മധ്യേ.

രണ്ട് ഒഴിവുകളാണുള്ളത്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇൻറർവ്യൂവിന് ഹാജരാകേണ്ടതാണ്.

Share: