മിഷന്‍ കോഡിനേറ്റര്‍, ഓഫീസ് അസിറ്റൻറ് ഒഴിവുകള്‍

Share:

മലപ്പുറം: ഫിഷറീസ് വകുപ്പില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ വിമന്‍ ഏജന്‍സിക്ക് കീഴില്‍(സാഫ്) മലപ്പുറം ജില്ലയില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍, ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ജൂണ്‍ പത്തിനും മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ജൂണ്‍11 ന് രാവിലെ 11 നും ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെൻറ്ര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. മിഷന്‍ കോഡിനേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ലൈവിലിഹുഡ് പ്രോജക്ടുകളിലെ പരിചയവും ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. ഓഫീസ് അസിസ്റ്റൻറ്ന് ഡിഗ്രിയും കംപ്യൂട്ടര്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിങുമാണ് യോഗ്യത.

പ്രായപരിധി: 35്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share: