മാധ്യമ കോഴ്സുകൾ : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്ത് ഈ മാസം സി-ഡിറ്റ് ആരംഭിക്കുന്ന വിവിധ മാധ്യമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇൻ റ ഗ്രേറ്റഡ് കോഴ്സുകളായ ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താല്പര്യമുള്ളവർ ഒക്ടോബർ 25ന് മുൻപായി സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : +91-9961491540, 8547720167, വെബ്സൈറ്റ്: https://mediastudies.cdit.org/






