മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ ടെക്നിക്കല്‍) : ഇപ്പോള്‍ അപേക്ഷിക്കാം

Share:
വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ ടെക്നിക്കല്‍) തസ്തികയില്‍ 8300 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള-കര്‍ണാടക റീജണില്‍ 556 ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. എസ്എസ്എല്‍സിയാണ് യോഗ്യത. 2013 ഡിസംബര്‍ 13നകംയോഗ്യതനേടിയവര്‍ക്ക് അപേക്ഷിക്കാം. 2017 ആഗസ്ത് ഒന്നിന് 18-25 വയസ്സാണ് പ്രായപരിധി. 1992 ആഗസ്ത് രണ്ടിനും 1999 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവര്‍മാത്രം അപേക്ഷിക്കുക. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിവിഭാഗത്തിന് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. മറ്റു സംവരണവിഭാഗക്കാര്‍ക്കും നിയമാനുസൃത വയസ്സിളവ്. അപേക്ഷാഫീസ് 100 രൂപ. വനിതകള്‍, എസ്സി/എസ്ടി, ഭിന്നശേഷി വിഭാഗം, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം. അപേക്ഷിച്ചശേഷം ഫീസ് അടയ്ക്കാനുള്ള ചെലാന്‍ ഡൌണ്‍ലോഡ്ചെയ്തശേഷം എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസടയ്ക്കാം. എസ്ബിഐ നെറ്റ്ബാങ്കിങ് സൌകര്യം ഉപയോഗിച്ചും ഫീസടയ്ക്കാം. വിവരത്തിന് www.ssconline.nic.in, www.ssc.nic.in, www.ssckkr.kar.nic.in വെബ്സൈറ്റുകളിലെ വിജ്ഞാപനം വായിച്ചശേഷം ഓണ്‍ലൈനായി അപേക്ഷിക്കുക.
This post is only available to members.
Share: