ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് പഠനസഹായം
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു .
ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 300 രൂപ, ആറു മുതല്‍ 10 വരെ ക്ലാസുകളില്‍ 500 രൂപ, പ്ലസ് വണ്‍, പ്ലസ് ടു, ഐടി തത്തുല്യ കോഴ്സുകള്‍ എന്നിവയ്ക്ക് 750 രൂപ, ഡിഗ്രി, പിജി, പോളി ടെക്നിക്ക് തത്തുല്യ ട്രെയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് 1000 രൂപ എന്നിങ്ങനെയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
കുട്ടികളുടെ മൂന്നു വിഭാഗത്തില്‍ 25 കുട്ടികള്‍ക്ക് 10 മാസത്തേക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കുട്ടികള്‍ പഠിക്കുന്ന സ്ഥാപന മേധാവി മുഖാന്തിരം എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല സാമൂഹ്യനീതി ഓഫീസില്‍ 2017 നവംബര്‍ 20 നകം ലഭിക്കണം