ബോര്‍ഡര്‍ പൊലീസില്‍ 104 ഒഴിവ്

393
0
Share:

ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 104 ഒഴിവിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികമാണെങ്കിലും പിന്നീഡ് സ്ഥിരപ്പെടാന്‍ സാധ്യതയുള്ള തസ്തികകളാണ്.
ജൂഡോ, തയ്കോണ്ടോ, റസ്ലിങ്, വെയ്റ്റ് ലിഫ്റ്റിങ്, ബോക്സിങ്, ഫുട്ബോള്‍ ടീം, ഐസ് ഹോക്കി, ആര്‍ച്ചറി, ജിംനാസ്റ്റിക്സ്, കബഡി, അത്ലറ്റിക്സ്, റൈഫിള്‍ ഷൂട്ടിങ്, കരാട്ടെ, വോളിബോള്‍, ഡിസിപ്ളിന്‍ എന്നീ ഇനങ്ങളിലൊന്നില്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം. അല്ലെങ്കില്‍ ദേശിയതലത്തില്‍ സംസ്ഥാനത്തെ അല്ലെങ്കില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചിരിക്കണം. അല്ലെങ്കില്‍ ശാരീരികക്ഷമതയില്‍ നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവിനുകീഴില്‍ ദേശീയ പുരസ്കാരം നേടിയിരിക്കണം.
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം പാസായിരിക്കണം.
2016 ഒക്ടോബര്‍ 31ന് 18–23 വയസാണ് പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമനുസൃതം ഉയര്‍ന്നപ്രായത്തില്‍ ഇളവ്.
ശാരീരിക യോഗ്യത: ഉയരം പുരുഷന്‍മാര്‍ക്ക് 170 സെ.മീ. നെഞ്ചളവ് 80–85 സെ.മീ. സ്ത്രീകള്‍ക്ക് ഉയരം 157 സെ.മീ. നെഞ്ചളവ് ബാധകമല്ല. എസ്ടി വിഭാഗം പുരുഷന്‍മാര്‍ക്ക് 162.5 സെ.മീ. ഉയരം. 76–81 സെ.മീ. നെഞ്ചളവും. എസ്ടി വിഭാഗം സ്ത്രീകള്‍ക്ക് 150 സെ.മീ. ഉയരം.
കാഴ്ച ശക്തി കണ്ണടയോ ലെന്‍സോ ഉപയോഗിക്കാതെ 6/6, 6/9.
http://itbpolice.nic.in വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ അഡ്വര്‍ടൈസ്മെന്റ് വിഭാഗത്തിലെ വിജ്ഞാപനം വായിച്ചശേഷം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കുക. ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം.

Share: