ബി.എസ്.എ൯.എല്ലില്‍ ജൂനിയർ അക്കൌണ്ട്സ് ഓഫീസർ: 996 ഒഴിവുകൾ

412
0
Share:

ഭാരത്‌ സഞ്ചാ൪ നിഗം ലിമിറ്റഡ് ജൂനിയ൪ അക്കൌണ്ട്സ് ഓഫീസ൪ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം 28 സര്‍ക്കിളുകളിലായി 996 ഒഴിവുകളാണുള്ളത്. കേരള സര്‍ക്കിളിൽ 41 ഒഴിവുകളാണുള്ളത്. ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

പരസ്യ വിജ്ഞാപന നമ്പര്‍: 10 – 1/2017-Rectt
യോഗ്യത: എം.കോം/ സി.എ/ ഐ.സി.ഡബ്ല്യു.എ/സി.എസ് അംഗീകൃത സര്‍വ്വകലാശാല/സ്ഥാപനത്തില്‍ നിന്ന് 2017 ജനുവരി ഒന്നിന് മുന്‍പ് യോഗ്യത നേടിയിരിക്കണം .
പ്രായം: ഇരുപതിനും മുപ്പതിനും ഇടയില്‍
ശമ്പളം:  16400 – 40500 രൂപ.
പരീക്ഷ: നവംബര്‍ 5 മുതലാണ്‌ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
അപേക്ഷിക്കേണ്ട വിധം: www.externalexam.bsnl.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണം.
സംശയങ്ങള്‍ക്ക് 01123352491 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share: