ഫാഷന്‍ ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് ഡവലപ്‌മെൻറ് പ്രോഗ്രാം

558
0
Share:
Fashion Technology

ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ഫാഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പത്താം ക്ലാസ് പഠിച്ചവരും 18നും 45നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. ഐ ടി ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും എസ് സി/എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ അപ്പാരല്‍ ടെക്‌നോളജി ആന്റ് ഡിസൈന്‍ സെന്ററാണ് പരിശീലന ഏജന്‍സി.

താത്പര്യമുള്ളവര്‍ കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടണം.

വിശദ വിവരങ്ങള്‍ 0474-2748395, 9446300548 എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: