പോളിടെക്‌നിക്കില്‍ പ്രവേശനം

Share:

കോഴിക്കോട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം.

പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു/തത്തുല്യം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി/തത്തുല്യം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി/തത്തുല്യം) കോഴ്സുകളിലാണ് പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ www.ihrdadmissions.org ല്‍ ലഭിക്കും. ഫോണ്‍: 8547005000.

Share: