പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനം

കോഴിക്കോട് : കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മറൈന്‍ ആംബുലന്‍സില്‍ പുരുഷന്മാരായ പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ജൂണ്‍ 16ന് രാവിലെ 11ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ അഭിമുഖം നടത്തും.
യോഗ്യത: ജനറല്‍ നഴ്സിങ്. രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും ഓഖി ദുരന്തബാധിത കുടുംബത്തില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന.
ഫോണ്‍: 0495 2383780.





