വിസിറ്റിംഗ് ഫാക്കൽറ്റി: ഇൻറർവ്യൂ

Share:

കോഴിക്കോട്: വെസ്റ്റ് ഹില്ലിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയത്തിൽ വിസിറ്റിംഗ് ഫാക്കൽറ്റിയെ തിരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 28 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലീഷിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ള നെറ്റ് / പിഎച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

വിവരങ്ങൾക്ക് വെബ്സൈറ്റ്: www.sihmkerala.com ഫോൺ: 0495-238586

Share: