നോണ്‍ വോക്കേഷണൽ ടീച്ചർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ – തുടങ്ങിയ ഒഴിവുകളിലേക്ക്‌ പി എസ് സി അപേക്ഷ ക്ഷണിച്ചു

Share:

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കമ്പനി, ബോര്‍ഡ്‌, കോര്‍പറേഷന്‍ എന്നിവയിലെ 117 തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു

നോണ്‍ വോക്കേഷണൽ ടീച്ചർ ഇ൯ ഇംഗ്ലീഷ് (ജൂനിയര്‍)
(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം മാത്രം. കേരള വോക്കേഷണൽ ഹയ൪ സെക്കന്‍ഡറി എജുക്കേഷ൯)

കാറ്റഗറി നമ്പര്‍: 132/2017

ശമ്പളം: 16980 – 31360 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 23 – 45
യോഗ്യതകള്‍ : കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാലയിൽ നിന്നും 50 % മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.
കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വ കലാശാലയിൽ നിന്നും റഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട ഫാക്കല്‍ട്ടിയിൽ നേടിയ ബി.എഡ് ബിരുദം
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ഗ്രേഡ് II
(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടികജാതി/പട്ടിക വര്‍ഗ്ഗം)
മെഡിക്കല്‍ വിദ്യാഭ്യാസം

കാറ്റഗറി നമ്പര്‍: 133/2017

ശമ്പളം: 11620 – 20240 രൂപ
ഒഴിവുകളുടെ എണ്ണം: 5
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 41
യോഗ്യതകള്‍ : അടിസ്ഥാന യോഗ്യത. ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും പ്രീ യൂണിവേഴ്സിറ്റി /പ്രീ ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
കേരളത്തിലെ മെഡിക്കല്‍ കോളേജുകൾ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
അല്ലെങ്കില്‍ ആര്‍മി മെഡിക്കൽ കോര്‍പ്സ് നടത്തുന്ന ബ്ലഡ്‌ ട്രാന്‍സ്ഫ്യൂഷ൯ അസിസ്റ്റന്‍റ് ക്ലാസ് 3ഉം ക്ലാസ് 2 ഉം കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഇ൯ അക്കൌണ്ടന്‍സി & ഓഡിട്ടിംഗ്
കേരള വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷ൯
(സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം മാത്രം )

കാറ്റഗറി നമ്പര്‍: 134/2017

ശമ്പളം: 9940 – 16580 രൂപ
ഒഴിവുകളുടെ എണ്ണം: 4
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 41
യോഗ്യതകള്‍ : വോക്കേഷണല്‍ ഹയ൪ സെക്കണ്ടറി എജുക്കെഷനില്‍ ബന്ധപ്പെട്ട കോഴ്സ് വിജയിചിരിക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.

ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഇ൯ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ൯
കേരള വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍
(സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം മാത്രം )

കാറ്റഗറി നമ്പര്‍: 135/2017

ശമ്പളം: 9940 – 16580 രൂപ
ഒഴിവുകളുടെ എണ്ണം: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 41
യോഗ്യതകള്‍ : വോക്കേഷണല്‍ ഹയ൪ സെക്കണ്ടറി എജുക്കെഷനിൽ ബന്ധപ്പെട്ട കോഴ്സ് വിജയിചിരിക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.

ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഇ൯ ഓഫീസ് സെക്രട്ടറിഷിപ്പ്
കേരള വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷ൯
(സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം മാത്രം )

കാറ്റഗറി നമ്പര്‍: 136/2017

ശമ്പളം: 9940 – 16580 രൂപ
ഒഴിവുകളുടെ എണ്ണം: 4
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 41
യോഗ്യതകള്‍ : വോക്കേഷണല്‍ ഹയർ സെക്കണ്ടറി എജുക്കെഷനിൽ
ബന്ധപ്പെട്ട കോഴ്സ് വിജയിചിരിക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.

ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഇ൯ പ്രിന്‍റിംഗ്
കേരള വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഡ്യുക്കേഷ൯
(സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം മാത്രം )

കാറ്റഗറി നമ്പര്‍: 137/2017

ശമ്പളം: 9940 – 16580 രൂപ
ഒഴിവുകളുടെ എണ്ണം: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 41
യോഗ്യതകള്‍ : വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എജുക്കെഷനിൽ
ബന്ധപ്പെട്ട കോഴ്സ് വിജയിചിരിക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.

ഫീമെയില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍
(സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗക്കാരായ വനിതകള്‍ക്ക് മാത്രം ), ജയില്‍

കാറ്റഗറി നമ്പര്‍: 138/2017

ശമ്പളം: 20000 – 45800 രൂപ
ഒഴിവുകളുടെ എണ്ണം: യൂണിറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം, യൂണിറ്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനു മാത്രം 1 (ഒന്ന്) ഈ യൂണിറ്റില്‍ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നു.
കണ്ണൂര്‍ യൂണിറ്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനു മാത്രം 1 (ഈ യൂണിറ്റില്‍ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്‌ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നു
നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടികവര്‍ഗ്ഗക്കാരായ വനിതകള്‍ക്ക് മാത്രം)
പ്രായം: 18 – 41
യോഗ്യതകള്‍ : എസ്. എസ്. എല്‍. സി പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
കുറഞ്ഞത് 150 സെ. മീ ഉയരം ഉണ്ടായിരിക്കണം.
കായിക ക്ഷമതാ പരീക്ഷ മുകളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ക്ക് പുറമേ ഓരോ ഉദ്യോഗാര്‍ത്ഥിയും വൺസ്റ്റാർ നിലവാരത്തിലുള്ള നാഷണൽ ഫിസിക്കൽ എഫിഷ്യെന്‍സി ടെസ്റ്റിലെ താഴെ പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ യോഗ്യത നേടിയിരിക്കണം.
100 മീ ഓട്ടം 17 സെ.
ഹൈജംപ് 1.06 മീ
ലോങ്ങ്‌ ജംപ് 3.05 മീ
ഷോട്ട് പുട്ട് എറിയല്‍(4kg) 4.88 മീ
200 മീ ഓട്ടം 36 sec
ത്രോ ബോള്‍ എറിയൽ 14 മീ
ഷട്ടില്‍ റേസ് (25 x 4 മീ) 26 sec
സ്കിപ്പിംഗ് 80 തവണ

അസിസ്റ്റന്‍റ് പ്രിസൺ ഓഫീസ൪
(സ്പെഷ്യൽറിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം ), ജയില്‍

കാറ്റഗറി നമ്പര്‍: 139/2017
ശമ്പളം: 20000 – 45800 രൂപ
ഒഴിവുകളുടെ എണ്ണം: യൂണിറ്റടിസ്ഥാനത്തില്‍ തൃശൂര്‍ യൂണിറ്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനു മാത്രം. 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 41
യോഗ്യതകള്‍ : എസ്. എസ്. എല്‍. സി പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
കുറഞ്ഞത് 160 സെ. മീ ഉയരം ഉണ്ടായിരിക്കണം. നെഞ്ചളവ് 81.3 സെ. മീ 5 സെ. മീ വികാസവും. കായിക ക്ഷമതാ പരീക്ഷ മുകളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ക്ക് പുറമേ ഓരോ ഉദ്യോഗാര്‍ത്ഥിയും വൺസ്റ്റാർ നിലവാരത്തിലുള്ള നാഷണൽ ഫിസിക്കൽ എഫിഷ്യെന്‍സി ടെസ്റ്റിലെ താഴെ പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ യോഗ്യത നേടിയിരിക്കണം.
100 മീ ഓട്ടം 14 സെ.
ഹൈജംപ് 132.20 മീ
ലോങ്ങ്‌ ജംപ് 457.20 മീ
ഷോട്ട് പുട്ട് എറിയല്‍(4kg) 609.60 സെ. മീ
ക്രിക്കറ്റ് ബോള്‍ എറിയൽ 6096 sec
വടത്തിൽ കയറ്റം (കൈ മാത്രം ഉപയോഗിച്ച്) 365.80 സെ. മീ
പുള്‍ അപ് അഥവാ ചിന്നിംഗ് 8 പ്രാവശ്യം
1500 മീ 5 m 44 sec

അസാധാരണ ഗസറ്റ്‌ തീയതി 30.5.2017.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 05/07/2017

ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്‌.സി.യുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്‌തികകള്‍, അപേക്ഷകനുവേണ്ട യോഗ്യതകള്‍, ശമ്പളം, പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക്‌ www.keralapsc.gov.in  എന്ന വെബ്സൈറ്റ് കാണുക

Share: