നീറ്റ് പരീക്ഷ​: 11 ലക്ഷം പേർ എ​ഴു​തി

Share:

പതിനൊന്ന് ലക്ഷം കുട്ടികൾ ല​ക്ഷം രാ​ജ്യ​ത്തെ 1921 കേ​ന്ദ്ര​ങ്ങ​ളി​ൽ  മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​കീ​കൃ​ത നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ (നീ​റ്റ്) എ​ഴു​തി. ഒ​രു ല​ക്ഷ​ത്തി​പ​തി​നാ​യി​ര​േ​ത്താ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ കേന്ദ്ര ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്.

രാ​ജ്യ​ത്താ​കെ 65,000 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കും 25,000 ബി.​ഡി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ്​ പ​രീ​ക്ഷ ന​ട​ന്ന​ത്. സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​നാ​യി​രു​ന്നു (സി.​ബി.​എ​സ്.​ഇ) പ​രീ​ക്ഷ​ന​ട​ത്തി​പ്പ്​ ചു​മ​ത​ല. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ ന​ട​ന്ന പ​രീ​ക്ഷ 10 ഭാ​ഷ​ക​ളി​ലാ​യി എ​ഴു​ത്ത്​ രീ​തി​യി​ലാ​യി​രു​ന്നു. രാ​വി​ലെ ഏ​ഴ​ര മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

1522 എ​ൻ.​ആ​ർ.​െ​എ​ക​ളും 613 വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം 11,38,890 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ട്​ ഘ​ട്ട​മാ​യി ന​ട​ത്തി​യ പ​രീ​ക്ഷ ഇ​ക്കു​റി ഒ​റ്റ​ത്ത​വ​ണ​യാ​യാ​ണ്​ ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ​കോ​ള​ജു​ക​ളി​ലും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​യി സം​സ്ഥാ​ന​ത്താ​കെ 4050 എം.​ബി.​ബി.​എ​സ് സീ​റ്റും 840 ബി.​ഡി.​എ​സ് സീ​റ്റു​മാ​ണു​ള്ള​ത്. ജൂ​ൺ എ​ട്ടി​ന് ഫ​ല പ്ര​ഖ്യാ​പ​ന​മു​ണ്ടാ​​യേ​ക്കും. ഉ​ത്ത​ര​സൂ​ചി​ക ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

Share: