ദന്തല്‍ മെക്കാനിക്ക്: താല്‍ക്കാലിക നിയമനം

കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദന്തല്‍ മെക്കാനിക്ക് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു, ഡി.എം.സി (ദന്ത മെക്കാനിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്), കേരള ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിൻറെ കാര്യാലയത്തില്‍ ഫെബ്രുവരി 11ന് രാവിലെ പതിനൊന്നരയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ഫോണ്‍ 04672217018.





