തൊഴില്‍ പരിശീലന ക്ലാസിന് അപേക്ഷിക്കാം

450
0
Share:

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിലും നക്ഷത്ര ഹോട്ടലുകളിലും സൗജന്യ തൊഴില്‍ പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കന്നതിനു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും തൊഴില്‍ ലഭിക്കുന്നതിനുള്ള സഹായവും നല്‍കും. യൂണിഫോം, ഉച്ചഭക്ഷണം, പഠനസാമഗ്രികള്‍ എന്നിവ സൗജന്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് പകര്‍പ്പും സഹിതം സെപ്റ്റംബർ 25നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ വെള്ളയമ്പലത്തെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 2723155

Share: