ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് : അഭിമുഖം

Share:

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിൻറെ താത്ക്കാലിക നിയമനത്തിന് ആഗസ്റ്റ് 5 രാവിലെ 10.30ന് അഭിമുഖം നടത്തും.

യോഗ്യത : ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ്. പത്ത് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച / ശ്രവണശേഷി / ഫിറ്റ്നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാകേണ്ടതാണ്) ഉണ്ടായിരിക്കണം.

പ്രായപരിധി 30-56 വയസ്സ്.

വിമുക്തഭടന്മാർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ, അനുബന്ധ രേഖകൾ സഹിതം സർക്കാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

Tagsdriver
Share: