ഡോക്ടർ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴഃ ഹരിപ്പാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മുനിസിപ്പാലിറ്റി മുഖേന ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി ഇൻ മോഡേൺ മെഡിസിൻ (എംബിബിഎസ് ) യോഗ്യതയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം നേരിട്ടോ ഇ മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി മാർച്ച്‌ അഞ്ച് വൈകിട്ട് അഞ്ച് മണി.

ഇമെയിൽ : thqhharipad2765@gmail.com. ഫോൺ : 0479 2412765

Tagsdoctor
Share: