ഡോക്ടര്‍ നിയമനം

Share:

കണ്ണൂർ : പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിൻറെ പദ്ധതിയുടെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.

പി.എസ്.സി നിര്‍ദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് ഏഴിന് ഹാജരാകണം.

രാവിലെ 10.30 മണി മുതല്‍ 11 വരെയാണ് രജിസ്‌ട്രേഷന്‍. തുടര്‍ന്ന് ഇൻറെര്‍വ്യൂ നടത്തും. ആശുപത്രിയില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഫോണ്‍- : 04902445355

Tagsdoctor
Share: