ഡെൻറ്ല് ഹൈജീനിസ്റ്റ് നിയമനം

പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെൻറ്ല് ഹൈജീനിസ്റ്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്.
യോഗ്യത- പ്ലസ് ടു/ തത്തുല്യം, ഡെൻറ്ല് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഡെൻറ്ല് കോളജില്‍ നിന്നുള്ള ഡെൻറ്ല് ഹൈജീനിസ്റ്റ് കോഴ്സ് (ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ്) വിജയവും, സ്റ്റേറ്റ് ഡെൻറ്ല് കൗണ്‍സില്‍ രജിസ്ട്രേഷന്.
പ്രായപരിധി 18- 41 വയസ്. ഒക്ടോബര്‍ 28നകം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2505204.





