വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ഒഴിവ്

Share:

പാലക്കാട്: ക്ഷീരവികസന വകുപ്പിന് കീഴില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വനിത ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 19 വരെ നീട്ടി. ജില്ലയിലെ 13 ക്ഷീരവികസന യൂണിറ്റുകളിലാണ് ഒഴിവുകള്‍.

യോഗ്യത- പത്താം ക്ലാസ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

പ്രായപരിധി 18-45 വയസ്.

ഇന്‍സെന്റീവ്. പ്രതിമാസം 8000 രൂപ

അപേക്ഷകര്‍ ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസക്കാരാകണം.

പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം.

ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ചിറ്റൂര്‍, പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം, ഒറ്റപ്പാലം ബ്ലോക്കിലെ അപേക്ഷകര്‍ക്കും 27ന് അട്ടപ്പാടി, പട്ടാമ്പി, മണ്ണാര്‍ക്കാട്, തൃത്താല, ശ്രീകൃഷ്ണപുരം ബ്ലോക്കിലെ അപേക്ഷകര്‍ക്കും സിവില്‍ സ്റ്റേഷനിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖം നടക്കും.

ഫോണ്‍: 0491 2505137.

Share: