ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി

Share:

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് & ട്രെയിനിംഗിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള ഗവൺമെൻറ് അംഗീകൃത ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.

അപേക്ഷകർ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസ്യത ഫീസ് സൗജന്യമുണ്ടായിരിക്കും.
പ്രസ്തുത കാലയളവിൽ സ്‌റ്റൈപ്പൻറും ലഭിക്കുന്നതാണ്.

ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യം ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മുഖ്യ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ആറുമാസത്തെ സൗജന്യ തൊഴിൽ പരിശീലനം ലഭ്യമാക്കും.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം കേരള സ്റ്റേറ്റ് സെൻറ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിം ഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 (ഫോൺ 0471-2474720, 2467728) എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം.

വെബ്സൈറ്റ്: www.captkerala.com

Share: