ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

തിരുഃ ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള എം എം ടി എം (Mechanic Machine Tool Maintenance) ട്രേഡിൽ SCCC, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇ മെക്ക് ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 4 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 23ന് രാവിലെ 11ന് നടത്തും.
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻ എ സി ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ എൻ ടി സി മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ – 0470 2622391.





