ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് : നരിപ്പറ്റ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന് ട്രേഡില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.
യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന് ട്രേഡില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (2 കോപ്പി) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം.
ഫോണ്‍: 7025956239.





