ഗവ പ്ലീഡർ : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ മോട്ടോർ ആക്സിഡൻറ് സ് ക്ലെയിംസ് ട്രൈബ്യൂണലുകളിൽ ഗവ പ്ലീഡർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തെ പ്രവൃത്തിപരിചയവും 60 വയസിൽ താഴെ പ്രായവുമുള്ള അഭിഭാഷകർക്ക് അർഹതയുണ്ടായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനനത്തീയതി, എൻറോൾമെൻറ് നമ്പർ, തീയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ സമർപ്പിക്കേണ്ടതാണ്. വയസ്, യോഗ്യത, പ്രവൃത്തിപരിചയം, എസ്.എസ്.എൽ.സി, നിയമ ബിരുദം, എൻറോൾമെൻറ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉള്ളടക്കം ചെയ്യണം.
അപേക്ഷകൾ ഒക്ടോബർ 3 വൈകിട്ട് 4 മണിക്ക് മുൻപായി സീനിയർ സൂപ്രണ്ട്, സൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.






