കോ ഓഡിനേറ്റർ ഒഴിവ്

Share:

എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ വിജ്ഞാൻവാദികളിൽ കോ ഓഡിനേറ്റർമാരുടെ താല്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം വ്യവസ്ഥയിലാണ് നിയമനം.

കമ്പ്യൂട്ടർ, ഇൻറർനെറ്റ് പരിചയമുള്ള ബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അപേക്ഷകർ അതാത് തദ്ദേശസ്വയംഭരണ പരിധിയിൽ ഉള്ളവരായിരിക്കണം.

പ്രായപരിധി 21-45 വയസ്സ്. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പരീക്ഷണ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 24-നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484 2422256, 0484 2422563.

Share: