കൊച്ചി റിഫൈനറിയില്‍ ട്രെയിനി: 37 ഒഴിവുകൾ
ഭാരത് പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിലേക്ക് കെമിസ്റ്റ് ട്രെയിനി, ജനറല്‍ വര്‍ക്ക്മാ൯ തസ്തികകളിലായി 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെമിസ്റ്റ് ട്രെയിനി: 3
യോഗ്യത: എം.എസ്.സി (കെമിസ്ട്രി) (അനലിറ്റിക്കല്‍ കെമിസ്ട്രി അഭിലഷണീയം). റിഫൈനിംഗ് , പെട്രോളിയം, പവര്‍, കെമിക്കല്‍, ലൂബ്, പെട്രോകെമിക്കല്‍, ഫെര്‍ട്ടിലൈസർ ഇന്‍ഡസ്ട്രി എന്നീ മേഖലകളില്‍ ഒന്നില്‍ ഒരു വര്‍ഷത്തെ മുന്‍പരിചയം.
ശമ്പളം: 13500 – 31000 രൂപ
ജനറല്‍ വര്‍ക്ക്മാ൯ –ബി (ട്രെയിനി) കെമിക്കല്‍-17
യോഗ്യത: കെമിക്കല്‍ എഞ്ചിനീയറിങ്ങ് /ടെക്നോളജിയില്‍ ഫസ്റ്റ്ക്ലാസ് ഡിപ്ലോമ (AICTE അംഗീകരിച്ച കോഴ്സ്) ഒരു വര്‍ഷം പ്രവൃത്തി പരിചയം.
ജനറല്‍ വര്‍ക്ക്മാ൯ ബി (ട്രെയിനി) മെക്കാനിക്കല്‍-17
യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഫസ്റ്റ്ക്ലാസ് ഡിപ്ലോമ (AICTE അംഗീകരിച്ച കോഴ്സ്) ഒരു വര്‍ഷം പ്രവൃത്തി പരിചയം
ശമ്പളം: 11500 – 20000 രൂപ
പ്രായം: 18 – 31 വയസ്സ്
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.bharatpetroleum.com
അവസാന തീയതി: ജൂലൈ 3