ഐ ടി ഐ പ്രവേശനം

Share:

സര്‍ക്കാര്‍ ഐ.ടി.ഐകളിലെ എന്‍.സി.വി.റ്റി/എസ്.സി.വി.റ്റി ട്രേഡുകളിലേക്ക് ആഗസ്റ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഈ വര്‍ഷം ജൂലൈ 31ന് 14 വയസ് തികഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ആറു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കാര്‍ഡ് സഹിതം 24ന് വൈകിട്ട് അഞ്ചിനു മുന്‍പ് ഐ.ടി.ഐയില്‍ ലഭ്യമാക്കണം. 60 രൂപ ഫീസ് 0230-00-ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്-800-അദര്‍ റസീപ്റ്റസ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കണം. പോസ്റ്റല്‍ ഓര്‍ഡറായും ഐ.ടി.ഐയില്‍ നേരിട്ടും ഫീസ് ഒടുക്കാം.

അപേക്ഷാ ഫോറം www.det.kerala.gov.in വെബ്‌സൈറ്റിലും ചെന്നീര്‍ക്ക ഐ.ടി.ഐയിലും ലഭിക്കും. ഫോണ്‍ : 0468 2258710

Share: