എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജില്‍ വിവിധ കോഴ്സുകള്‍
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെൻററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സര്‍ട്ടിഫിക്കറ്റ് ഇന്‍ മോസ്കിറ്റോ ഇറാഡിക്കേഷന്‍ ആൻറ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിന് പത്താം ക്ലാസ്സ് അഥവാ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത.
വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്സിന് ആറ് മാസമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും.
മൂന്ന് മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവ്വര്‍ പ്ലാൻറ് ഇന്സ്റ്റലേഷന് പ്രോഗ്രാമിനും ഓണ്‍ലൈനായി അപേക്ഷിക്കാം. ഇൻറേണ്‍ഷിപ്പും, പ്രോജക്ട്വര്ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2024 ഡിസംബര്‍ 31.
വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 7560952138, 9349883702.