എല്‍എല്‍ബി പ്രവേശന പരീക്ഷ: 23വരെ അപേക്ഷിക്കാം

665
0
Share:

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016–17 അധ്യയനവര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ 23വരെ സമര്‍പ്പിക്കാം.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ സെപ്തംബര്‍ നാലിന് പരീക്ഷ നടത്തും. 23 പകല്‍ മൂന്നുവരെ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ 23വരെ സമര്‍പ്പിക്കാം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് അനുബന്ധരേഖകള്‍ സഹിതം 23ന് അഞ്ചിനുള്ളില്‍ നേരിട്ടോ രജിസ്ട്രേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖാന്തരമോ കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം–695001 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.
പ്രവേശനപരീക്ഷയുടെ വിശദാംശങ്ങളടങ്ങുന്ന പ്രോസ്പെക്ടസും വിജ്ഞാപനവും മേല്‍പ്പറഞ്ഞിരിക്കുന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Share: