എയിംസിൽ ഒഴിവുകൾ

പ്രഫസർ, അഡീഷണൽ/ അസോസിയറ്റ്/അസിസ്റ്റന്റ് പ്രഫസറുടെ 199 ഒഴിവുകളിലേക്ക് ഡൽഹി എയിംസിലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (CAPFIMS) അപേക്ഷ ക്ഷണിച്ചു. . കരാർ/നേരിട്ടുള്ള നിയമനം.
ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, കാർഡിയോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഡെർമറ്റോളജി തുടങ്ങി 90 ൽ അധികം വിഭാഗങ്ങളിലാണ് ഒഴിവ്.
മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ശമ്പളം: 1,01,500-2,20,400.
കൂടുതൽ അറിയാൻ :www.aiims.edu
ഗോഹട്ടി: 26 ഒഴിവ്
ഗോഹട്ടി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 21 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ഡയറക്ട്/ഡെപ്യൂട്ടേഷൻ നിയമനം.
മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: അക്കൗണ്ട്സ് ഓഫീസർ, മെഡിക്കൽ സൂപ്രണ്ട്, സൂപ്രണ്ടിംഗ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ), നഴ്സിംഗ് സൂപ്രണ്ട്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സ്റ്റോഴ്സ് ഓഫീസർ, ലൈബ്രേറിയൻ ഗ്രേഡ് I, പ്രൈവറ്റ് സെക്രട്ടറി, പഴ്സനൽ അസിസ്റ്റന്റ്, പിഎ ടു പ്രിൻസിപ്പൽ (എസ്), ഫാർമസിസ്റ്റ് ഗ്രേഡ് I. സാനിറ്റേഷൻ ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക്.
വിശദ വിവരങ്ങൾക്ക് : www.aiimsguwahati.ac.in
ഗോഹട്ടി എയിംസിലെ കോളജ് ഓഫ് നഴ്സിംഗിൽ ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ ഇൻ നഴ്സിംഗ് തസ്തികയിൽ 5 ഒഴിവ്. നേരിട്ടുള്ള നിയമനം.
കൂടുതൽ വിവരങ്ങൾക്ക്: https://aiimsguwahati.ac.in
ഋഷികേശ്: 90 ഫാക്കൽറ്റി
ഉത്തരാഖണ്ഡിൽ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 90 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം.
ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യോളജി, അനാട്ടമി, ബയോ-കെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെർമറ്റോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഗ്യാസ്ട്രോഎന്ററോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,
മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നിയോ നെറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ,
ഫിസിയോളജി, സൈക്യാട്രി, റേഡിയോ-തെറാപ്പി, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി.
അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി: ഏപ്രിൽ 27. വിശദ വിവരങ്ങൾക്ക്: www.aiimsrishikesh.edu.in