എന്യുമറേറ്റര്‍ നിയമനം

പാലക്കാട് : ജില്ലയിലെ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിൻറെ വിവരങ്ങള്‍ ശേഖരിക്കാനായി കരാറടിസ്ഥാനത്തില്‍ എനുമറേറ്ററെ നിയമിക്കുന്നു.
യോഗ്യത: ഫിഷറീസില്‍ പ്രൊഫഷണല്‍ ഡിഗ്രി അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ്, ഫിഷറീസ് ടാക്‌സോണമി ഉള്‍പ്പെടുന്ന ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പ്രായപരിധി: 18-35.
താല്‍പര്യമുള്ളവര്‍ ജനുവരി എട്ടിന് രാവിലെ 10 ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.






