എം.​സി.​സി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

698
0
Share:

മലബാർ കാൻസർ സെൻററും (എം.സി.സി) ഇന്ത്യൻ അസോസിയേഷൻ ഒാഫ് പാലിയേറ്റിവ് കെയറും സംയുക്തമായി നടത്തുന്ന എസൻഷ്യൽസ് ഒാഫ് പാലിയേറ്റിവ് കെയർ ഫോർ ഡോക്ടേഴ്സ് ആൻഡ് നഴ്സസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

എട്ട് ആഴ്ച നീളുന്ന തുടർവിദ്യാഭ്യാസവും രണ്ടു ദിവസത്തെ കോൺടാക്ട് ക്ലാസും ചേർന്നതാണ് കോഴ്സ്. ഇതോടൊപ്പം സാന്ത്വന പരിചരണകേന്ദ്രത്തിൽ 10 ദിവസത്തെ പ്രായോഗിക പരിശീലനവുമുണ്ടാകും. പഠിതാക്കൾക്ക് സൗകര്യപ്രദമായ സാന്ത്വന പരിചരണകേന്ദ്രം തെരെഞ്ഞടുക്കാം.

എം.ബി.ബി.എസ്, ബി.ഡി.എസ് ഡോക്ടർമാർക്കും ജി.എൻ.എം, ബി.എസ്സി നഴ്സിങ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 25.
വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: