ഇൻഡസ്ട്രിയൽ മെയിൽ നഴ്സ്

Share:

യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് കേരള സർക്കാരിൻറെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് (ODEPC) നഴ്സിംഗ് തസ്തികയിൽ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് മാത്രമാണ് അവസരം. ഇൻഡസ്ട്രിയൽ നഴ്സ് തസ്തികയിൽ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ- 100

പ്രതിമാസ ശമ്പളം: എ ഇ ഡി. 5,000 (എല്ലാ അലവൻസുകളും ഉൾപ്പെടെ)

വിദ്യാഭ്യാസ യോഗ്യത : ബി എസ് സി നഴ്സിംഗ് (HAAD (DOH) / DHA ലൈസൻസുള്ളവർക്ക് മുൻഗണന)

പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷം

താഴെപ്പറയുന്ന മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന:

ഐ സി യൂ , എമർജൻസി, ഓയിൽ &ഗ്യാസ് നഴ്സിംഗ്

പ്രായപരിധി: 40 വയസ്സിൽ താഴെ

മറ്റ് ആനുകൂല്യങ്ങൾ :

കമ്പനി നൽകുന്ന താമസസൗകര്യം, വിദൂര പ്രദേശങ്ങളിൽ നിയമനം ലഭിച്ചാൽ ഭക്ഷണം, ഗതാഗത സൗകര്യം
വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, 30 ദിവസത്തെ വാർഷിക അവധി (പൂർണ ശമ്പളത്തോടെ)

ജോലി സമയം : ആഴ്ചയിൽ 60 മണിക്കൂർ

അപേക്ഷിക്കേണ്ട വിധം :
താൽപര്യമുള്ളവർ പുതുക്കിയ CV, പാസ്‌പോർട്ട് കോപ്പി,വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഇമെയിൽ ചെയ്യണം.

ഇമെയിൽ: gcc@odepc.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 .
കൂടുതൽ വിവരങ്ങൾക്ക്: https://odepc.kerala.gov.in/job/recruitment-of-male

Share: