ആദ്യ പ്രസിദ്ധീകരണം; എല്ലാവർക്കും വഴികാട്ടി – ചേപ്പാട് ഭാസ്കരൻ നായർ

715
0
Share:

 

1984 ─ ൽ ആരംഭിച്ച ഈ സോദ്ദേശ പ്രസിദ്ധീകരണം, കരിയർ മാഗസിൻ – അന്ന് മലയാളത്തിലെ ഇത്തരത്തിലുള്ള ഏക പ്രസിദ്ധീകരണമായിരുന്നു. അന്ന് ഇത്തരമൊരു പ്രസിദ്ധീകരണത്തിന് ഒരു മാതൃകയും ഉണ്ടായിരുന്നില്ല. പിന്നീട് വൻകിട പ്രസിദ്ധീകരണങ്ങൾ ഒന്നൊന്നായി ഈ രംഗത്ത് വരികയും ഇന്ന് തികച്ചും മത്സരസ്വഭാവമുള്ള ഒരു പ്രവർത്തന മേഖലയായി ഇത് മാറുകയും ചെയ്‌തിട്ടുണ്ട്‌.

മ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണല്ലോ ഈ കൊച്ചു കേരളം. അതുകൊണ്ടുതന്നെ അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമായിട്ടുള്ള സംസ്ഥാനവും ഇതുതന്നെ. നമ്മുടെ എംപ്ലോയ്മെൻറ് എക്‌സേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്‍തിട്ട് വർഷങ്ങളായി കാത്തിരിക്കുന്ന ഹതഭാഗ്യരെപ്പറ്റി ആരെങ്കിലും ചിന്തിക്കാറുണ്ടോ? തൊഴിൽ ലഭിക്കുവാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പു നല്‌കുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടാൻ ഇനിയും എത്രയോ കാലം കഴിയേണ്ടിയിരിക്കുന്നു.
ഇന്ത്യയൊട്ടാകെ 940 എംപ്ലോയ്മെൻറ് എക്‌സേഞ്ചുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഈ സ്ഥാപനങ്ങളിലെല്ലാം കൂടി രജിസ്റ്റർ ചെയ്‌തിട്ടുള്ള തൊഴിൽ രഹിതരുടെ എണ്ണം നമ്മുടെ ജനസംഖ്യയുടെ 30 ─ 35 ശതമാനമെങ്കിലുമുണ്ടാകും. ഇവർക്കെല്ലാം തൊഴിൽ തേടുന്നതിനും തൊഴിലിനെപ്പറ്റിയുള്ള വിവരങ്ങൾ യഥാസമയം അറിയുന്നതിനും ഇപ്പോൾ കഴിയാറില്ല എന്നതാണ് സത്യം. ഓൺലൈൻ പ്രസിദ്ധീകരണ രംഗത്തേക്ക് കടക്കുന്ന ‘കരിയർ മാഗസിനെ’ പ്പറ്റി ചിന്തിച്ചത് കൊണ്ടാണ് ഇത്രയും ഇവിടെക്കുറിക്കാനിടയായത്.
1984 ─ ൽ ആരംഭിച്ച ഈ സോദ്ദേശ പ്രസിദ്ധീകരണം, അന്ന് മലയാളത്തിലെ ഇത്തരത്തിലുള്ള ഏക പ്രസിദ്ധീകരണമായിരുന്നു. ഇത്തരമൊരു പ്രസിധീകരണത്തിൻ്റെ കാലിക പ്രസക്തി മനസ്സി ലാക്കി, തികച്ചും സാഹസികമായി പ്രസിദ്ധീകരണ രംഗത്തേയ്‌ക്ക്‌ കടന്ന് വന്ന ശ്രീ. രാജൻ പി. തൊടിയൂരിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അന്ന് ഇത്തരമൊരു പ്രസിദ്ധീകരണത്തിന് ഒരു മാതൃകയും ഉണ്ടായിരുന്നില്ല. പിന്നീട് വൻകിട പ്രസിദ്ധീകരണങ്ങൾ ഒന്നൊന്നായി ഈ രംഗത്ത് വരികയും ഇന്ന് തികച്ചും മത്സരസ്വഭാവമുള്ള ഒരു പ്രവർത്തന മേഖലയായി ഇതു മാറുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ ദിനപ്പത്രങ്ങളുടേയും മറ്റ് ആനുകാലികങ്ങളുടെയും എണ്ണം കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എത്രയോ വർദ്ധിച്ചിരിക്കുന്നു. ഓരോ പ്രസിദ്ധീകരണവും വായിച്ച് നോക്കാൻ വേണ്ടത്ര സൗകര്യവും സാഹചര്യവും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കാൻ ഇടയില്ല . ഡോ. ജോൺസൺ പറഞ്ഞിട്ടുള്ള വാക്കുകൾ ഇവിടെ പ്രസക്തമാകുന്നു. ” അറിവ് രണ്ടു വിധം – നമുക്ക് ഒരു വിഷയത്തെപ്പറ്റി സ്വയം അറിവുണ്ടായിരിക്കുക, അല്ലെങ്കിൽ അതേപ്പറ്റിയുള്ള വിവരങ്ങൾ എവിടെക്കി ട്ടുമെന്ന് നമുക്ക് അറിവുണ്ടായിരിക്കുക.” ഈ രണ്ടാമത്തെ വിഭാഗത്തിലാണ് തൊഴിൽ വിദ്യാഭ്യാസ മാസികകൾ ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രസിദ്ധീകരണങ്ങൾക്കുള്ള പ്രസക്തി ഇന്ന് ഏറെ വർദ്ധിച്ചിക്കുകയാണ്. വിശേഷിച്ചും ഡിജിറ്റൽ യുഗത്തിൽ. തൊഴിലവസരങ്ങളെപ്പറ്റി ഉദ്യോഗാർത്ഥികൾക്ക് യഥാസമയം അറിവുനൽകുന്ന ഒട്ടേറെ പംക്തികൾ ഈ മാസികയിലുണ്ട്. കൂടാതെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെ ഉദ്ദേശിച്ചുള്ള ഏറ്റവും പുതിയ വിജ് ഞാന ശകലങ്ങളും ഇവ പ്രസിദ്ധീകരിച്ചു വരുന്നു. ഇവയെല്ലാംതന്നെ പുതിയ തലമുറയ്ക്ക് നല്ലൊരു വഴികാട്ടിയായി തീരുമെന്നതിൽ സംശയമില്ല.

തൊഴിലില്ലായ്‌മ ഏറെ രൂക്ഷമായിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞുവല്ലോ. അഭ്യസ്‌ത വിദ്യരുടെ തൊഴിലില്ലായ്‌ മയാണ് നമ്മെ ഏറെ അലട്ടികൊണ്ടിരിക്കുന്നത്. വ്യവസായങ്ങളുടെ അപര്യാപ്‌തതയും ഉയർന്ന വിദ്യാഭ്യാസ നിലവാരം, ജനസംഖ്യാവർദ്ധനവ്, കാർഷിക മേഖലയുടെ മാന്ദ്യം തുടങ്ങി പലതും ഈ രംഗത്തെ വെല്ലുവിളികളാണ്.
പതിനൊന്ന് പഞ്ചവത്സര പദ്ധതികൾ നാം പിന്നിട്ടുകഴിഞ്ഞു. ഓരോ പദ്ധതി അവസാനിക്കുമ്പോഴും തൊഴിലില്ലാത്തവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇപ്പോൾ 12 മത് പദ്ധതിയുടെ കാലമാണ്. 2012 ─ 2017 വരെയുള്ള പന്ത്രണ്ടാം പദ്ധതിക്കാലത്ത് പട്ടിണിയെ ദൂരീകരിക്കാൻ തൊഴിൽ സാദ്ധ്യതകൾ മെച്ചപ്പെടുത്താനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതിലൂടെ സാമ്പത്തിക വളർച്ച 10 ശതമാനം കണ്ട് വർദ്ധിക്കുമെന്നും കണക്കാക്കിയിരുന്നു. സാങ്കേതിക വളർച്ചയും ഡിജിറ്റൽ കറൻസിയും , ഡിജിറ്റൽ വിദ്യാഭ്യാസവും കാലഘട്ടത്തിൻറെ ആവശ്യമായി വന്നിരിക്കുന്നു. അത്തരമൊരു സാഹചര്യത്തി ൽ  ഡിജിറ്റൽ വിദ്യാഭ്യാസ സാദ്ധ്യതകൾ പരമാവധി പ്രയോജനകരമാക്കുന്നതിനായി www.careermagazine.in വഴിയൊരുക്കുമെന്നതിൽ തർക്കമില്ല . കരിയർ മാഗസിൻ ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങൾ ഓൺലൈൻ സംവിധാനത്തിൽ വരുമ്പോൾ പുതിയതലമുറയിലെ കുട്ടികൾക്ക് അത് പ്രയോജനകരമാകും.

തൊഴിലവസരങ്ങൾ വളരെ ഏറെ കുറവായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഉള്ളവയെപ്പറ്റി യഥാസമയം അറിയാതെപോയാലുള്ള കാര്യം എത്ര ദുഃഖകരമാണ്. കരിയർ മാഗസിൻ ഈ രംഗത്ത് ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് പറയാൻ മടിക്കേണ്ടതില്ല. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യ പ്രസിദ്ധീകരണം എന്ന നിലയിൽ കരിയർ മാഗസിന് എല്ലാ ഭാവുകങ്ങളും ആശംസിക്കട്ടെ. കേരളത്തിലെ യുവതലമുറയ്ക്ക് നല്ലൊരു വഴികാട്ടിയായി ഈ പ്രസിദ്ധീകരണം വളർച്ചയുടെ പടവുകൾ  ഒന്നൊന്നായി പിന്നിടട്ടെ എന്നും ആഗ്രഹിക്കുന്നു.

Share: