ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ 11 ഒഴിവുകൾ
ലക്നൌ കന്റോൺമെന്റിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ ട്രേഡ്സ്മാന്മാറ്റ്, എല്‍.ഡി.ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രേഡ്സ്മാന് മേറ്റ്: 5 ഒഴിവ്. (ജനറല്‍-2, എസ്.സി-1, ഒ.ബി.സി -1, ഭിന്നശേഷി –എച്ച്.എച്ച്.1)
യോഗ്യത: പത്താം ക്ലാസ് വിജയം/തത്തുല്യം.
എല്‍.ഡി. ക്ലാര്‍ക്ക്: ഒഴിവ്-4 (ജനറല്‍-2, എസ്.ടി-1, ഒ.ബി.സി-1) യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യം.
ടൈപ്പിംഗ് സ്പീഡ് മിനിറ്റിൽ ഇംഗ്ലീഷില്‍ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്ക് കമ്പ്യൂട്ടര്‍ ടൈപ്പിംഗ് സ്പീഡ്. ശമ്പളം: 19900 – 63200 രൂപ
സ്റ്റോര്‍ കീപ്പര്‍: ഒഴിവ്-2. (ജനറല്‍-1, ഒ.ബി.സി-1) യോഗ്യത: പത്താം ക്ലാസ് വിജയം/തത്തുല്യം. ടൈപ്പിംഗ് സ്പീഡ് മിനിറ്റിൽ ഇംഗ്ലീഷില്‍ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്ക് കമ്പ്യൂട്ടര്‍ ടൈപ്പിംഗ് സ്പീഡ്. ശമ്പളം: 19900 – 63200 രൂപ
അപേക്ഷിക്കേണ്ട വിധം: www.indianarmy.nic.in / www.govexam.com എന്ന വെബ്സൈറ്റ് വഴി ഓണ്ലൈ൯ ആയി വേണം അപേക്ഷിക്കാൻ
അവസാന തീയതി: സെപ്റ്റംബര്‍ 1