അര്‍ബന്‍ ഹെല്‍ത്ത് കോഡിനേറ്റര്‍ ഒഴിവ്

285
0
Share:

ദേശീയ നഗരാരോഗ്യദൗത്യത്തിന് കീഴില്‍ പാലക്കാട് ജില്ലയിൽ അര്‍ബന്‍ ഹെല്‍ത്ത് കോഡിനേറ്ററുടെ കരാര്‍ നിയമനം നടത്തുന്നു.
എം.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2017 ഏപ്രില്‍ ഒന്നിന് 40 കവിയരുത്. പ്രതിമാസം 20,000/ രൂപയാണ് ശമ്പളം.
അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം.
കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
അപേക്ഷ, ജില്ലാ പ്രോഗ്രാം മാനെജര്‍, എന്‍.എച്ച്. എം( ആരോഗ്യകേരളം), കുട്ടികളുടെ വാര്‍ഡ് ഒന്നാംനില, ജില്ലാ ആശുപത്രി പരിസരം, പാലക്കാട്-678001 എന്ന വിലാസത്തില്‍ നവംബര്‍ 16-ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ നേരീട്ട് നല്‍കി രശീത് കൈപ്പറ്റുകയോ അല്ലെങ്കില്‍ രജിസ്ട്രേഡ് എ.ഡി ആയോ അയയ്ക്കണം. വിശദവിവരം arogyakeralam.gov.in ല്‍ ലഭിക്കും.
ഫോണ്‍: 0491- 2504695.

Share: