അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share:

തിരുവനന്തപുര : ശ്രീ അയ്യങ്കാളി മെമോറിയല്‍ ടാലൻറ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെൻറ് സ്‌കോളര്‍ഷിപ്പിന് ഇ-ഗ്രാൻറ്സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു.

പഠനത്തില്‍ താല്‍പര്യമുള്ളവരും കുടുംബ-സാമ്പത്തിക കാരണങ്ങളാല്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്തവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായം നല്‍കുന്നതാണ് സ്‌കോളര്‍ഷിപ്പ്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ജൂലൈ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസുമായോ ബന്ധപ്പെടാം.

ഫോണ്‍: 0471 2304594, 2303229, 0495-2376364.

Share: