അധ്യാപക നിയമനം

കോഴിക്കോട് മലാപറമ്പ് ഗവ. ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതനത്തില്‍ ഇംഗ്ലീഷ് അധ്യാപികയെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് മലാപറമ്പ് സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജില്‍ നടക്കും.
ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0495 2370714.
കോഴിക്കോട് മലാപറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചറര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10ന് നടക്കും.
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും ഫസ്റ്റ് ക്ലാസ് റഗുലര്‍ ബി.ടെക് നേടിയവര്‍ക്ക് പങ്കെടുക്കാം.
അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 9447761201.






