അതിഥി അധ്യാപകർക്കായുള്ള കൂടിക്കാഴ്ച

Share:

കണ്ണൂർ: 2026-27 അധ്യയന വർഷത്തിൽ തലശേരി ഗവ: ബ്രണ്ണൻ കോളേജിൽ ബിഎസ്‌സി സൈക്കോളജി,
ഇൻറ ഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രാഫി വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തുന്നു.

ബിഎസ്‌സി സൈക്കോളജി വിഭാഗത്തിലേക്ക് ജൂലൈ 28 രാവിലെ 10 നും ഇൻറഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രഫി വിഭാഗത്തിലേക്ക് ജൂലൈ 27 രാവിലെ 11 നുമാണ് കൂടിക്കാഴ്ച.

ഉദ്യോഗാർഥികൾക്ക് നിലവിലെ യുജിസി റഗുലേഷൻ പ്രകാരം പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.

Share: